Pages

Sunday 26 August 2018


ജീവിതം എന്നെ പഠിപ്പിച്ചത്....

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്

രണ്ട് വിഭാഗം ഭരണാധികാരികളുണ്ട്

ഒന്ന് :- നന്മയുടെ താക്കോലുകളാണവർ, ജനങ്ങളെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ,ജനജീവിതം എളുപ്പമാക്കാൻ  സഹായിക്കുന്നവർ,  അവർ സമർപ്പിക്കുന്ന നന്മകളാണ് അവരുടെ സവിശേഷത,അവരുടെ പ്രവർത്തനങ്ങളുടെ യഥാർത്ഥ  ഫലം ഏറ്റവും മികച്ച ജീവിതത്തിലേക്ക്  മനുഷ്യർ മാറുന്നു എന്നതാണ്. കവാടങ്ങൾ തുറന്നു  കൊടുക്കുന്നവരും പ്രശ്നങ്ങൾ പരിഹരിക്കുന്നവരും, സദാസമയവും മനുഷ്യ നന്മക്കായി പരിശ്രമിക്കുന്നവരുമായിരിക്കുമവർ ...

രണ്ടാമത്തെ വിഭാഗം :-
നന്മകൾ കൊട്ടിയടക്കുന്നവർ, എളുപ്പത്തെ പ്രയാസമാക്കി മാറ്റുന്നവർ,ധാരാളമുള്ളതിനെ കുറക്കാൻ ശ്രമിക്കുന്നവർ,മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന നിയമ നടപടികൾ മുന്നോട്ട് വെക്കുന്നവർ, ജനങ്ങൾ  അവരെ അവലംബിക്കണമെന്നും, അവരുടെ വാതിൽ പടിയിലും,ഓഫീസിലും  വന്ന് യാചിക്കുന്നതിലാണവരുടെ  സന്തോഷം,
രണ്ടാമത് പറഞ്ഞ ആളുകളെക്കാൾ ഒന്നാമത്തെ വിഭാഗം ഉണ്ടായാലല്ലാതെ ഒരു നാടും ഭരണകൂടവും വിജയിക്കില്ല.

അബ്ദു ശഹീദ് ഫാറൂഖി


No comments:

Post a Comment