Pages

Tuesday 4 September 2018

കരുണ വറ്റുന്നുവോ...??

മഹാ പ്രളയത്തിൽ കേരള ജനത ഒറ്റക്കെട്ടായി നിന്നു.. പതിയെ മുളച്ചു തുടങ്ങിയിരുന്ന വർഗീയതയുടെ നാമ്പുകൾ കരിഞ്ഞു...  ചുമരുകൾ തീർത്ത ബന്ധങ്ങൾ കൂട്ടിച്ചേർത്തു... പരസ്പര സഹായത്തിന്റെയും സ്വാന്തനത്തിന്റെയും അവർണനീയമായ നിമിഷങ്ങൾ കൺകുളിർക്കെ കണ്ടു....
എന്നാൽ....
തിരിച്ചു കിട്ടിയ നന്മകൾ തകർത്തുകളയാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ, വിട്ടു കൊടുക്കരുത് ഒരുത്തനും നമ്മുടെ അഭിമാനം...
ലോകം മുഴുവൻ കേരളത്തിന്റെ നന്മയെ പ്രശംസിച്ചു...വാനോളം പുകയ്ത്തി...
എന്നാൽ....
രണ്ടു ദിവസങ്ങളായി നാം കേൾക്കുന്ന വാർത്തകൾ തല കുനിപ്പിക്കുന്നു...

*കരുണയുടെ നീരുറവകൾ അതിവേഗം വറ്റി വരണ്ടോ???*
അപകട സ്ഥലങ്ങളിലോ,ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലോ,മരണവീട്ടിലോ,സ്മശാനത്തിലോ ആയാൽ പോലും ആദ്യം ലൈവിൽ വരാൻ മത്സരിക്കുന്ന രംഗബോധമില്ലാത്ത കോമാളികളായി മാറാൻ മനുഷ്യനെങ്ങനെ സാധിക്കുന്നു.??

*വാത്സല്യത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ആൾരൂപമായ മാതാവ് എങ്ങനെ ക്രൂരതയുടെ പര്യായമായി...*

മകനായിക്കാണേണ്ട സഹോദര പുത്രനെ പുഴയിലെറിഞ് കൊല്ലുന്ന പൈശാചികത..

സ്വന്തം സുഖങ്ങൾക്കായി ജന്മം നൽകിയ മാതാപിതാക്കളെയും പെറ്റു പോറ്റിയ മക്കളെപ്പോലും കൊന്നു കളയാൻ മാത്രം കടുത്തുപോയോ ഹൃദയങ്ങൾ.... അവർ വല്ലതും നേടിയോ..??
നൈമിഷികമായ സുഖങ്ങൾക്കായി ഇല്ലാതാക്കുന്നത്‍ ഒട്ടനവധി ജീവിതങ്ങളാണ്...

അറിവല്ല തിരിച്ചറിവാണ് വേണ്ടത്.......
കുറ്റവാളികളെ തീറ്റിപ്പോറ്റുന്നതിന് പകരം അർഹിക്കുന്ന ശിക്ഷ പെട്ടന്ന് നടപ്പാക്കുകയാണ് വേണ്ടത്.....


*അബ്ദു ശഹീദ് ചുങ്കത്തറ*

No comments:

Post a Comment