Pages

Friday 7 September 2018


കൂടെക്കൂടികൾ

സമൂഹത്തിൽ നല്ലപിള്ള ചമയാൻ ചിലർ പല അടവുകളും പയറ്റാറുണ്ട്...  മുസ്‌ലിം നാമ ധാരിയായിക്കൊണ്ട് ഇസ്‌ലാമിക നിയമങ്ങൾക്കെതിരെ സംസാരിച്ചാൽ പൊതു സമൂഹത്തിൽ എളുപ്പത്തിൽ മാർക്കറ്റ് കിട്ടുമെന്നും,അത് വഴി ഒന്ന് ഷൈൻ ചെയ്യാമെന്നും,അയാൾ കടുംപിടുത്തമുള്ളവനല്ല എന്ന് തന്നെക്കുറിച്ച് അഭിപ്രായം വരുമെന്നും ചിലർ ദരിച്ചിരിക്കുന്നു.. 
പരിശുദ്ധ ഇസ്‌ലാം  പ്രസ്താവിച്ചിട്ടുള്ള നിയമങ്ങൾ നിത്യ പ്രസക്തമാണ്, എന്നാൽ അതിനെതിരെ വരുന്ന അഭിപ്രായങ്ങൾക്ക് കയ്യടിക്കുമ്പോൾ ഇസ്‌ലാമിക നിയമങ്ങൾക്കെതിരെയാണവർ മുന്നോട്ട് വരുന്നത്...
സമൂഹത്തിൽ ഒരു സൽപ്പേര് കിട്ടാനാണ് അവർ ശ്രമിക്കുന്നതെങ്കിലും മതത്തെയാണവർ കളവാക്കുന്നത് എന്നോർക്കുന്നത് നന്നാവും.
"വിശ്വസികളോടൊപ്പം നിൽക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന് പറയുകയും അവരുടെ പിശാചുക്കളുടെ കൂടെക്കൂടുമ്പോൾ ഞങ്ങൾ നിങ്ങളുടെ കൂടെയാണ് " എന്ന് പറയുന്ന കപടന്മാരെക്കുറിച്ച് ഖുർആൻ വിവരിക്കുന്നുണ്ട്.
നരകത്തിലെത്താൻ കാരണം പറയുന്നേടത്ത്  നരക വാസികളുടെ സംസാരം ഖുർആൻ പറയുന്നിടത്ത് കാണാം "തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു."എന്ന്
ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ കാരണമായ പ്രകൃതി വിരുദ്ധ വൈകൃതയെ പിന്താങ്ങി സൽപ്പേര് സമ്പാദിക്കുന്നവർ എത്ര വലിയ തെമ്മാടിത്തരത്തിനും പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ല....
തന്റെ നേതാവ് എന്ത് തോന്നിവാസം പറഞ്ഞാലും അതിനെ ന്യായീകരിക്കാൻ മടിയില്ലാത്തവരും ഇതിന്റെ കൂടെക്കൂടും, തെറ്റ് ചെയ്തത് ആരായാലും തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം നട്ടെല്ലുള്ളവന്റെ മാത്രം ഗുണമാണ്, കുപ്രസിദ്ധി നേടാനായില്ലെങ്കിലും അവനെ ന്യായീകരിച്ച് കുപ്രസിദ്ധനൽകാനും നാണം കെട്ടവൻ ശ്രമിക്കും...
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെയാണ്.. ഒരാൾ പറഞ്ഞതിനോട് യോചിപ്പില്ലെങ്കിൽ അതിനെതിരെ അഭിപ്രായം പറയാൻ ഓരോരുത്തർക്കും അവകാശമുണ്ട്...
അതിനാൽ നബി (സ്വ) പറഞ്ഞത് നാം ഓർക്കുക. "നിങ്ങൾ കൂടെക്കൂടികളാകരുത്."

അബ്ദു ശഹീദ് ഫാറൂഖി

No comments:

Post a Comment