Pages

Tuesday 9 October 2018

ഖുർആൻ ഹദീസ് പഠന കോഴ്സ്

ക്ലാസ് -9
സൂറത്തുദ്ദാരിയാത്ത് 1-11



കേൾക്കുക കൈമാറുക

Tuesday 2 October 2018

സദ് വിചാരം 

അള്ളാഹുവിൽ പ്രതീക്ഷ വെക്കുക 
പ്രവാചകന്മാരുടെ ജീവിതത്തിൽ നിന്ന് പാഠമുൾക്കൊള്ളുക 


കേൾക്കുക കൈമാറുക ....

Sunday 23 September 2018



നന്മ മുടക്കികൾ


.. مَّنَّاعٍ لِّلْخَيْرِ مُعْتَدٍ أَثِيمٍ
നന്‍മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ (ഒരാളെയും നീ പിൻപറ്റരുത് ) (സൂറ:അൽ ഖലം 12)

ഖുർആൻ ഹദീസ് പഠന ക്ലാസ് ഒരു ആസ്വദനമായി മാറിയിരിക്കുന്നു.. ഓരോ ആഴ്ചയും പഠിതാക്കളുടെ വിലയുരുത്തലുകൾ വലിയ പ്രചോദനം നൽകുന്നതാണ്..
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എന്ന പ്രവാചക വചനം പ്രാവർത്തികമാക്കുക എന്ന് തന്നെയാണ് ലക്ഷ്യം..

ഏറ്റവും മഹത്വമുള്ള ഒരു സൽകർമ്മമായി ഇത് നില നിൽക്കെതന്നെ,ഇത്തരം പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും,ജനങ്ങളെ ഇതിൽ നിന്ന് തടയാനും ചിലരുണ്ട് എന്നത് അങ്ങേയറ്റം സങ്കടകരമായ ഒരു വസ്തുതയാണ്...

പ്രവാചകൻ (സ്വ) യുടെ പ്രബോധനത്തിന്റെ തുടക്കത്തിൽ മുശ്രിക്കുകൾ പയറ്റിയത് ഇതേ അടവായിരുന്നു..
"ഖുർആൻ പാരായണം ചെയ്യുന്നിടത്ത് നിങ്ങൾ ശബ്ദമുണ്ടാക്കുക"എന്നായിരുന്നു നേതാക്കൾ നൽകിയ കൽപ്പന,കാരണം ഖുർആൻ കേൾക്കാൻ ഇടയായാൽ തങ്ങളുടെ ലാഭങ്ങൾക്ക് അത് തടസ്സമാകും എന്നവർക്കറിയാമായിരുന്നു. അവരെ പിൻപറ്റിക്കൊണ്ട്,സ്റ്റേജ് കെട്ടി,കസേര നിരത്തി പ്രഭാഷണം തുടങ്ങുമ്പോൾ കലഹമുണ്ടാക്കി തടസ്സപ്പെടുത്തിയിരുന്നു നമ്മുടെ നാട്ടിലും  ചിലരൊക്കെ. എന്നാൽ ഇന്ന് സ്റ്റേജ് പോലും കെട്ടാൻ അനുവദിക്കില്ല എന്ന നിലയിലാണ് ചിലർ.

അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുമ്പോൾ അവിടെ കേൾവിക്കാർക്ക് സ്വാതന്ത്ര്യമുണ്ട്, കേൾക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ. എന്നാൽ അയാളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് പറയുമ്പോൾ കേൾവിക്കാരന്റെ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോൾ അയാൾ പറയുന്നത് കേൾക്കരുത് എന്ന് പറയുന്നതിനെക്കാൾ അപകടകരമാണ് അയാളെക്കൊണ്ട് പറയപ്പിക്കരുത് എന്നത്.

ഖുർആനും തിരു സുന്നത്തും  ഇസ്‌ലാമിക അടിസ്ഥാനങ്ങളും  മുൻകാമികളുടെ മാർഗമനുസരിച്ച്  വ്യവസ്ഥാപിതമായി പഠിപ്പിക്കുന്ന കൊഴ്സ്  നമ്മുടെ ബ്രാൻഡല്ലെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുന്നവർ നന്മ മുടക്കികൾ  തന്നെ.

ശരിയായ അറിവ് സമൂഹത്തിന് ലഭിക്കുന്നത് ഏത് മാർഗത്തിലായാലും അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്,മുടക്കുകയല്ല..

അവഗണന കൊണ്ടോ ആക്ഷേപങ്ങൾ കൊണ്ടോ എഴുത്ത്ക്കാരുടെ കൈ അറുത്ത് മാറ്റാനോ പ്രഭാഷകന്മാരുടെ നാവ് പിഴുതെടുക്കുവാനോ ഇവർക്കാകില്ല.നന്മ ചെയ്യുകയുമില്ല, ചെയ്യാൻ അനുവദിക്കുകയുമില്ല....

നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ വെപ്രാളം കാട്ടിയവർ ഇപ്പോൾ അതെന്ത് ചെയ്യും എന്നാലോചിക്കുകയാണ്, മുടക്കാൻ എളുപ്പമാണ്....എന്നാൽ വലിയ അദ്ധ്വാനങ്ങളും സ്വപ്‌നങ്ങലുമാണ്  എളുപ്പത്തിൽ ഇല്ലാതാക്കുന്നത് എന്നോർക്കണം..

പരോപകാര വസ്തുക്കൾ തടയുന്നത് പോലും മതത്തെക്കളവാക്കലാണെങ്കിൽ, മത കാര്യങ്ങളിൽ മുടക്കം നിൽക്കുന്നത് എത്ര വലിയ പാപമായിരിക്കും...

അധികാരം അലങ്കാരമല്ല അമാനത്താണ്,ചോദ്യം ചെയ്യപ്പെടുന്നതാണ്. വീഴ്ച വരുത്തിയാൽ കത്തിയാളുന്ന നരകത്തിൽ കരിഞ്ഞമരേണ്ടി വരും,തീർച്ച.

അബ്ദു ശഹീദ് ഫാറൂഖി 

Thursday 13 September 2018



മുഹറം മാസവും ശിയാക്കളും

ആരാണ് ശിയാക്കൾ ...?

ഖർബലയും ശിയാ വിശ്വാസവും.

മുഹറം നഹ്സിന്റെ മാസമോ..?



കേൾക്കുക കൈമാറുക 

Tuesday 11 September 2018


മുഹറം മാസവും ആശൂറാ നോമ്പും

അബ്ദു ശഹീദ് ഫാറൂഖി 



      കേൾക്കുക കൈമാറുക. .... 

Monday 10 September 2018

ഖുർആൻ ഹദീസ് പഠന കോഴ്സ് -5
ക്ലാസ് -8
സൂറ :അത്തൂർ - 45-49


കേൾക്കുക കൈമാറുക 

Friday 7 September 2018


കൂടെക്കൂടികൾ

സമൂഹത്തിൽ നല്ലപിള്ള ചമയാൻ ചിലർ പല അടവുകളും പയറ്റാറുണ്ട്...  മുസ്‌ലിം നാമ ധാരിയായിക്കൊണ്ട് ഇസ്‌ലാമിക നിയമങ്ങൾക്കെതിരെ സംസാരിച്ചാൽ പൊതു സമൂഹത്തിൽ എളുപ്പത്തിൽ മാർക്കറ്റ് കിട്ടുമെന്നും,അത് വഴി ഒന്ന് ഷൈൻ ചെയ്യാമെന്നും,അയാൾ കടുംപിടുത്തമുള്ളവനല്ല എന്ന് തന്നെക്കുറിച്ച് അഭിപ്രായം വരുമെന്നും ചിലർ ദരിച്ചിരിക്കുന്നു.. 
പരിശുദ്ധ ഇസ്‌ലാം  പ്രസ്താവിച്ചിട്ടുള്ള നിയമങ്ങൾ നിത്യ പ്രസക്തമാണ്, എന്നാൽ അതിനെതിരെ വരുന്ന അഭിപ്രായങ്ങൾക്ക് കയ്യടിക്കുമ്പോൾ ഇസ്‌ലാമിക നിയമങ്ങൾക്കെതിരെയാണവർ മുന്നോട്ട് വരുന്നത്...
സമൂഹത്തിൽ ഒരു സൽപ്പേര് കിട്ടാനാണ് അവർ ശ്രമിക്കുന്നതെങ്കിലും മതത്തെയാണവർ കളവാക്കുന്നത് എന്നോർക്കുന്നത് നന്നാവും.
"വിശ്വസികളോടൊപ്പം നിൽക്കുമ്പോൾ ഞങ്ങൾ നിങ്ങളോടൊപ്പമാണ് എന്ന് പറയുകയും അവരുടെ പിശാചുക്കളുടെ കൂടെക്കൂടുമ്പോൾ ഞങ്ങൾ നിങ്ങളുടെ കൂടെയാണ് " എന്ന് പറയുന്ന കപടന്മാരെക്കുറിച്ച് ഖുർആൻ വിവരിക്കുന്നുണ്ട്.
നരകത്തിലെത്താൻ കാരണം പറയുന്നേടത്ത്  നരക വാസികളുടെ സംസാരം ഖുർആൻ പറയുന്നിടത്ത് കാണാം "തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു."എന്ന്
ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ കാരണമായ പ്രകൃതി വിരുദ്ധ വൈകൃതയെ പിന്താങ്ങി സൽപ്പേര് സമ്പാദിക്കുന്നവർ എത്ര വലിയ തെമ്മാടിത്തരത്തിനും പിന്തുണ പ്രഖ്യാപിക്കാൻ മടിക്കില്ല....
തന്റെ നേതാവ് എന്ത് തോന്നിവാസം പറഞ്ഞാലും അതിനെ ന്യായീകരിക്കാൻ മടിയില്ലാത്തവരും ഇതിന്റെ കൂടെക്കൂടും, തെറ്റ് ചെയ്തത് ആരായാലും തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം നട്ടെല്ലുള്ളവന്റെ മാത്രം ഗുണമാണ്, കുപ്രസിദ്ധി നേടാനായില്ലെങ്കിലും അവനെ ന്യായീകരിച്ച് കുപ്രസിദ്ധനൽകാനും നാണം കെട്ടവൻ ശ്രമിക്കും...
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഒരു പോലെയാണ്.. ഒരാൾ പറഞ്ഞതിനോട് യോചിപ്പില്ലെങ്കിൽ അതിനെതിരെ അഭിപ്രായം പറയാൻ ഓരോരുത്തർക്കും അവകാശമുണ്ട്...
അതിനാൽ നബി (സ്വ) പറഞ്ഞത് നാം ഓർക്കുക. "നിങ്ങൾ കൂടെക്കൂടികളാകരുത്."

അബ്ദു ശഹീദ് ഫാറൂഖി

Tuesday 4 September 2018

ഖുർആൻ ഹദീസ് പഠന കോഴ്സ് -5
ക്ലാസ് -7


കേൾക്കുക കൈമാറുക 
കരുണ വറ്റുന്നുവോ...??

മഹാ പ്രളയത്തിൽ കേരള ജനത ഒറ്റക്കെട്ടായി നിന്നു.. പതിയെ മുളച്ചു തുടങ്ങിയിരുന്ന വർഗീയതയുടെ നാമ്പുകൾ കരിഞ്ഞു...  ചുമരുകൾ തീർത്ത ബന്ധങ്ങൾ കൂട്ടിച്ചേർത്തു... പരസ്പര സഹായത്തിന്റെയും സ്വാന്തനത്തിന്റെയും അവർണനീയമായ നിമിഷങ്ങൾ കൺകുളിർക്കെ കണ്ടു....
എന്നാൽ....
തിരിച്ചു കിട്ടിയ നന്മകൾ തകർത്തുകളയാൻ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ, വിട്ടു കൊടുക്കരുത് ഒരുത്തനും നമ്മുടെ അഭിമാനം...
ലോകം മുഴുവൻ കേരളത്തിന്റെ നന്മയെ പ്രശംസിച്ചു...വാനോളം പുകയ്ത്തി...
എന്നാൽ....
രണ്ടു ദിവസങ്ങളായി നാം കേൾക്കുന്ന വാർത്തകൾ തല കുനിപ്പിക്കുന്നു...

*കരുണയുടെ നീരുറവകൾ അതിവേഗം വറ്റി വരണ്ടോ???*
അപകട സ്ഥലങ്ങളിലോ,ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലോ,മരണവീട്ടിലോ,സ്മശാനത്തിലോ ആയാൽ പോലും ആദ്യം ലൈവിൽ വരാൻ മത്സരിക്കുന്ന രംഗബോധമില്ലാത്ത കോമാളികളായി മാറാൻ മനുഷ്യനെങ്ങനെ സാധിക്കുന്നു.??

*വാത്സല്യത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ആൾരൂപമായ മാതാവ് എങ്ങനെ ക്രൂരതയുടെ പര്യായമായി...*

മകനായിക്കാണേണ്ട സഹോദര പുത്രനെ പുഴയിലെറിഞ് കൊല്ലുന്ന പൈശാചികത..

സ്വന്തം സുഖങ്ങൾക്കായി ജന്മം നൽകിയ മാതാപിതാക്കളെയും പെറ്റു പോറ്റിയ മക്കളെപ്പോലും കൊന്നു കളയാൻ മാത്രം കടുത്തുപോയോ ഹൃദയങ്ങൾ.... അവർ വല്ലതും നേടിയോ..??
നൈമിഷികമായ സുഖങ്ങൾക്കായി ഇല്ലാതാക്കുന്നത്‍ ഒട്ടനവധി ജീവിതങ്ങളാണ്...

അറിവല്ല തിരിച്ചറിവാണ് വേണ്ടത്.......
കുറ്റവാളികളെ തീറ്റിപ്പോറ്റുന്നതിന് പകരം അർഹിക്കുന്ന ശിക്ഷ പെട്ടന്ന് നടപ്പാക്കുകയാണ് വേണ്ടത്.....


*അബ്ദു ശഹീദ് ചുങ്കത്തറ*

Sunday 26 August 2018


ജീവിതം എന്നെ പഠിപ്പിച്ചത്....

ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിന്റെ ട്വീറ്റ്

രണ്ട് വിഭാഗം ഭരണാധികാരികളുണ്ട്

ഒന്ന് :- നന്മയുടെ താക്കോലുകളാണവർ, ജനങ്ങളെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ,ജനജീവിതം എളുപ്പമാക്കാൻ  സഹായിക്കുന്നവർ,  അവർ സമർപ്പിക്കുന്ന നന്മകളാണ് അവരുടെ സവിശേഷത,അവരുടെ പ്രവർത്തനങ്ങളുടെ യഥാർത്ഥ  ഫലം ഏറ്റവും മികച്ച ജീവിതത്തിലേക്ക്  മനുഷ്യർ മാറുന്നു എന്നതാണ്. കവാടങ്ങൾ തുറന്നു  കൊടുക്കുന്നവരും പ്രശ്നങ്ങൾ പരിഹരിക്കുന്നവരും, സദാസമയവും മനുഷ്യ നന്മക്കായി പരിശ്രമിക്കുന്നവരുമായിരിക്കുമവർ ...

രണ്ടാമത്തെ വിഭാഗം :-
നന്മകൾ കൊട്ടിയടക്കുന്നവർ, എളുപ്പത്തെ പ്രയാസമാക്കി മാറ്റുന്നവർ,ധാരാളമുള്ളതിനെ കുറക്കാൻ ശ്രമിക്കുന്നവർ,മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന നിയമ നടപടികൾ മുന്നോട്ട് വെക്കുന്നവർ, ജനങ്ങൾ  അവരെ അവലംബിക്കണമെന്നും, അവരുടെ വാതിൽ പടിയിലും,ഓഫീസിലും  വന്ന് യാചിക്കുന്നതിലാണവരുടെ  സന്തോഷം,
രണ്ടാമത് പറഞ്ഞ ആളുകളെക്കാൾ ഒന്നാമത്തെ വിഭാഗം ഉണ്ടായാലല്ലാതെ ഒരു നാടും ഭരണകൂടവും വിജയിക്കില്ല.

അബ്ദു ശഹീദ് ഫാറൂഖി


Tuesday 14 August 2018

السلام عليكم ورحمة الله وبركاته

അറഫാ ഫിവസം, അറഫാ നോമ്പ് 
നാം അറിയേണ്ടത് 


കേൾക്കുക കൈമാറുക. ..  
السلام عليكم ورحمة الله وبركاته
പരിശുദ്ധ ഹജ്ജ് 


കേൾക്കുക കൈമാറുക 

Sunday 12 August 2018

السلام عليكم ورحمة الله وبركاته
ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങൾ 

കേൾക്കുക കൈമാറുക 

Saturday 11 August 2018

السلام عليكم ورحمة الله وبركاته

ഉളുഹിയ്യത്ത്  അഥവാ ബലി കർമ്മം 
നാം അറിഞ്ഞിരിക്കേണ്ട പ്രധാനമായ ചില കാര്യങ്ങൾ 

കേൾക്കുക കൈമാറുക 

Sunday 5 August 2018

السلام عليكم ورحمة الله وبركاته

ഖുർആൻ ഹദീസ് പഠന കോഴ്സ് -5 ക്ലാസ് -6
സൂറ :അത്തൂർ. 35-39



കേൾക്കുക കൈമാറുക 

Saturday 4 August 2018

السلام عليكم ورحمة الله وبركاته

അല്ലാഹുവിന്റെ കൂട്ടുകാരൻ എന്ന സ്ഥാനത്തിന് അർഹനായിട്ടുള്ള മഹാനായ പ്രവാചകൻ ഇബ്രാഹിം (അ)യുടെ ജീവിതത്തിൽ നിന്നും വിശ്വാസികൾക്ക് പഠിക്കാൻ ചില പാഠങ്ങൾ..... 

ഇബ്രാഹിം നബി (അ) യുടെ മാർഗം എന്ന വീഡിയോ പരമ്പരയിലെ ആദ്യ വീഡിയോ . .. 


കേൾക്കുക കൈമാറുക 

Sunday 29 July 2018

السلام عليكم ورحمة الله وبركاته

ഖുർആൻ ഹദീസ് പഠന കോഴ്സ് -5
ക്ലാസ് -5

സൂറ:അത്തൂർ 29-34

കേൾക്കുക കൈമാറുക . .

Sunday 22 July 2018

السلام عليكم ورحمة الله وبركاته

ഖുർആൻ ഹദീസ് പഠന കോഴ്സ് -5
ക്ലാസ് -4

സൂറ അത്തൂർ -22-28


https://youtu.be/LkAgG4qkHNA

Tuesday 17 July 2018

السلام عليكم ورحمة الله وبركاته


QHLC -5 ക്ലാസ്  -3 


ഖുര്‍ആന്‍ ഹദീസ് പഠന കോഴ്സ്‌ - 5 . 

മൂന്നാമത്തെ ക്ലാസില്‍ സൂറ:അത്തൂര്‍ 17 മുതല്‍  21 വരെയുള്ള ആയത്തുകള്‍ വിശദീകരിക്കുന്നു..





കേള്‍ക്കുക... കൈമാറുക ...


അസ്സലാമു അലൈക്കും വറഹ്മത്തുള്ള 


ബഹുമാന്യരെ ....

ഖുര്‍ആനും പ്രവാചക വചനങ്ങളും ആഴത്തില്‍ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ തുടക്കം കുറിച്ച പഠന കോഴ്സാണ് QHLC ,റിയാദ് ഇസലാഹീ സെന്‍റെഴ്സ്  കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സുല്‍ത്താന ജാലിയാത്തിന്‍റെ അംഗീകാരത്തോടെയാണ് പാഠഭാഗങ്ങള്‍ ക്രമീകരിക്കുന്നത്.

QHLC 5 ല്‍  സൂറ ദാരിയാത്ത് മുതല്‍ സൂറ ഹദീദ് വരെയുള്ള അദ്യായങ്ങളും,സ്വഹീഹുല്‍ ബുഹാരിയിലെ ബാങ്ക്,നമസ്കാരം തുടങ്ങിയ അദ്യായങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്...

 പഠനം കൂടുതല്‍ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസുകള്‍ ചെറിയ വീഡിയോകളാക്കി നിങ്ങളിലേക്ക് എത്തിക്കാനുള്ള എളിയ ശ്രമമാണ് thadiq dawa malayalam department എന്ന youtube channel വഴി ആഗ്രഹിക്കുന്നത്‌ . വീഡിയോ കാണുക നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുക മറ്റുള്ളവരിലേക്ക് എത്തിക്കുക.


അല്ലാഹു അനുഗ്രഹിക്കട്ടെ 

ഖുര്‍ആന്‍ ഹദീസ് പഠന കോഴ്സ് 5 . ക്ലാസ്  1 


ഖുര്‍ആന്‍ ഹദീസ് പഠന കോഴ്സ് 5 . ക്ലാസ്  2






https://www.youtube.com/watch?v=g6jZcDf-Zwc&t=230s